നിഴലില്‍ നയന്‍താരയ്ക്കും കുഞ്ചാക്കോ ബോബനുമൊപ്പം അന്താരാഷ്ട്ര മോഡല്‍ ഐസിനും; ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

നയന്‍താര -കുഞ്ചാക്കോ ബോബന്‍ ചിത്രമായ നിഴലിലൂടെ വെള്ളിത്തിരയില്‍ ചുവടുവയ്ക്കാനൊരുങ്ങി മലയാളിയായ അന്താരാഷ്ട്ര മോഡല്‍ ഐസിന്‍ ഹാഷ്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഐസിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

Introducing IZIN HASH….
The Super cute boy in “NIZHAL”

Posted by Kunchacko Boban on Saturday, 28 November 2020

കിന്‍ഡര്‍ ജോയ്, ലൈഫ്‌ബോയ്, ഫോക്‌സ് വാഗണ്‍, വാര്‍ണര്‍ ബ്രോസ്, ഹുവായ് തുടങ്ങി 60 ലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിട്ടുള്ള മോഡലാണ് ഐസിന്‍.അറബിക് പരസ്യങ്ങളിലെ എമിറാത്തി ബോയ് എന്ന പേരിലും ഐസിന്‍ അറിയപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്സ്ബുക്കിന്റെയും ബ്ലൂടിക്ക് വേരിഫിക്കേഷന്‍ വളരെ ചെറുപ്പത്തിലേ സ്വന്തമാക്കിയ ഐസിന്‍ ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ തന്‍റെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്തും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ ഗ്രേഡ് 2 ൽ പഠിക്കുന്ന ഐസിൻ ദുബായിൽ ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ സ്വദേശി ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലുവിന്റേയും മകനാണ്. പിതാവ് ഹാഷ് ജവാദിന്റെ സുഹൃത്തുവഴിയാണ് നിഴൽ സിനിമയുടെ സഹ സംവിധായകൻ സന്ദീപുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് സൂം വഴിയായിരുന്നു ഒഡീഷന്‍ നടത്തിയത്.

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷലെത്തുന്ന നി‍ഴല്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്. നി‍ഴലിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി.പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News