സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് എസ്.പിയുടെ കാലാവധി നീട്ടി

സിബിഐയുടെ തിരുവനന്തപുരത്തെ യൂണിറ്റിന് ചുമതലയുള്ള എസ്.പിയുടെ കാലാവധി നീട്ടി നല്കി . സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടി നല്‍കിയത് .നാളെ വിരമിക്കാന്‍ ഇരിക്കയാണ് കാലാവധി നീട്ടിയത് .സി ബി ഐയുടെത് അസാധാരണ നടപടി.

സിബിഐയുടെ തിരുവനന്തപുരത്തെ യൂണിറ്റിന് ചുമതലയുള്ള എസ്.പി നന്ദകുമാര്‍ നായരുടെ സര്‍വ്വീസ് കാലവധി അവസാനിക്കുന്നതിന് ഏതാനും മണിക്കുറുകള്‍ ബാക്കി നിള്‍ക്കെയാണ് സിബിഐയുടെ അസാധാരണ നടപടി അരങ്ങേറിയത്. ആറ് മാസത്തേക്ക് ഇദ്ദേഹത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി. ഈ കഴിഞ്ഞ 27 തീയതിയാണ് സര്‍വ്വീസ് ദീര്‍ഘിപ്പിച്ച് സിബിഐ ഓഫീസ് ഉത്തരവ് ഇറക്കിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധിയും കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു.

സി ബി ഐ യുടെ മുംബൈ യൂണിറ്റ് മേധാവിയായ നന്ദകുമാര്‍ നായര്‍ക്ക് കേരളാ എസ്.പിയുടെ അധിക ചുമതലയാണ് ഉള്ളത്. മഹാരാഷ്ട്രാ / കേരളാ സര്‍ക്കാരുകള്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികള്‍ വട്ടം ഇട്ട് പറക്കുന്ന ഘട്ടത്തില്‍ വിരമിച്ച ഉദ്യോഗസ്ഥന് കാലവധി നീട്ടി നല്‍കുന്നത് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ആണെന്ന് സംശയം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News