കോൺഗ്രസ് – ലീഗ് പ്രവർത്തകരുടെ വോട്ട് ലക്ഷ്യം; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി മത്സരിക്കുന്നത് സ്വതന്ത്ര പരിവേഷത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി മത്സരിക്കുന്നത് ഭൂരിപക്ഷം സ്ഥലത്തും സ്വതന്ത്ര പരിവേഷത്തിൽ. സഖ്യത്തിൽ എതിർപ്പുള്ള കോൺഗ്രസ് – ലീഗ് പ്രവർത്തകരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ തന്ത്രം പയറ്റുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദം യു ഡി എഫിലൂടെ ഒളിച്ചു കടത്തുകയാണെന്ന് എൽ ഡി എഫ്.

കോഴിക്കോട് കോർപ്പറേഷൻ 46 വാർഡിൽ വെൽഫയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം എം എ ഖയ്യും യു ഡി എഫ് സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. സ്വന്തം ചിഹ്നം ഉപേക്ഷിച്ചാണ് കുട അടയാളത്തിൽ മത്സരം. സീറ്റ് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ ഒരു വിഭാഗം ഇവിടെ പ്രചരണ രംഗത്ത് നിന്ന് മാറി നിൽക്കുന്നു. മൂഴിക്കൽ വാർഡിൽ സഖ്യത്തിനെതിരെ ലീഗ് വിമതൻ മത്സര രംഗത്തുണ്ട്. ഫറോക്ക് മുനിസിപ്പാലിറ്റി 13 ഡിവിഷനിലും യു ഡി എഫി നായി വെൽഫെയർ പാർട്ടി സ്വതന്ത്ര വേഷം കെട്ടി.

പയ്യോളി, കൊടുവള്ളി
മുനിസിപ്പാലിറ്റികളിലും സ്വതന്ത്ര പരിവേഷത്തിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. കൂട്ടുകെട്ടിനോട് എതിർപ്പുള്ള കോൺഗ്രസ് – ലീഗ് പ്രവർത്തകരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ തന്ത്രം. ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദം യു ഡി എഫിലൂടെ ഒളിച്ചു കടത്തുകയാണെന്ന് സി പി ഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി എം ഗിരിഷ് പറഞ്ഞു. വെൽഫെയർ ജില്ലാ കമ്മിറ്റി അംഗം എം എ ഖയ്യും മിൻ്റ സ്വതന്ത്ര വേഷം ഇതിന് തെളിവാണ്.

മുക്കം നഗരസഭയിൽ യു ഡി എഫിൻ്റെ ഭാഗമായി 4 ഇടത്ത് മത്സരിക്കുന്ന വെൽഫെയർ പാർട്ടി, 3 സീറ്റിൽ സ്വന്തം ചിഹ്നത്തിലും ഒരിടത്ത് സ്വതന്ത്ര വേഷത്തിലും വോട്ട് തേടുന്നു. സ്വതന്ത്രരായി മത്സരിക്കണമെന്ന ധാരണ, സഖ്യത്തിന് മുൻകൈ എടുത്ത ലീഗ് നേതൃത്വം ഇടപെട്ടാണ് ഉണ്ടാക്കിയത്. എന്നാൽ ചില സ്വാധീന സ്ഥലങ്ങളിൽ സ്വന്തം ചിന്ഹത്തിൽ മത്സരിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News