താന്‍ പറയുന്ന കാര്യമാണ് പലപ്പോഴും 2 ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുന്നതെന്ന് കെ സുരേന്ദ്രന്‍

പലപ്പോഴും താന്‍ പറയുന്ന കാര്യം തന്നെയായിരിക്കും രണ്ട് ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കെ.സുരേന്ദ്രന്‍ വിടുവായിത്തം പറയുന്നു എന്നു മുഖമന്ത്രി പരിഹസിക്കുന്നു, താങ്കള്‍ നിലവാരമില്ലാത്ത നേതാവാണെന്ന് ഇ.പി ജയരാജന്‍ പറയുന്നു, പ്രതിപക്ഷ നേതാവും താങ്കളെ ആക്ഷേപിക്കുന്നു ഇതിനെയെല്ലാം എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

വിമര്‍ശനങ്ങളെ അത് നടത്തുന്നവരുടെ അസ്വസ്ഥതയായാണ് കാണുന്നതെന്നും താന്‍ പറഞ്ഞതില്‍ വസ്തുതാപരമായ എന്തെങ്കിലും പിഴവുണ്ടോ എന്നാണ് നോക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങള്‍ സി.പി.ഐ.എമ്മിനകത്തു വരെ പലരും അംഗീകരിക്കുമ്പോഴാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനായി എന്‍ഡിഎ തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരമ ദയനീയമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News