‘താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്’; ആനന്ദ് മഹീന്ദ്രയുടെ കമന്റിന് മറുപടി നല്‍കി പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം
കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു.

ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന പൃഥിരാജിന്‍റെ ചിത്രം വൈറലാവുകയും ചെയ്തു. താരം തന്നെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ ആനന്ദ് മഹീന്ദ്രയും കമന്‍റ് ചെയ്തിരുന്നു.

ഇതിന് പൃഥ്വിരാജ് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍’, എന്നായിരുന്നു ചിത്രത്തിന് താഴെ ആനന്ദ് മഹീന്ദ്ര കമന്റ് ചെയ്തത്.

ഇതിന് മറുപടിയായി പൃഥ്വിരാജ് കുറിച്ചത് തന്റെ അച്ഛനായ സുകുമാരനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു

‘താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്കെത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ലെന്നും പൃഥ്വിരാജ് കുറിച്ചു.

ഛായാഗ്രാഹകനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തില്‍
അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക. ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

കൊവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ ‘ഇരുള്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രവുമാണ് ‘കോള്‍ഡ് കേസ്’. ശ്രീനാഥ് വി. നാഥ് ആണ് ആര്‍ട്ട് ഡയറക്ടര്‍ .അജയന്‍ ചാലിശ്ശേരി. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News