മറഡോണയുടെ മരണം അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്; ആശുപത്രിയിലും ഡോക്ടറുടെ വീട്ടിലും റെയ്ഡ്

ഇതിഹാസതാരം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സൂചന

അതേസമയം മരണം ചികില്‍സാപ്പിഴവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മറഡോണയെ ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി.മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കിന്റെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തി.

ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ഇദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായും വിവിധ അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറഡോണയുടെ അടുത്ത ബന്ധുക്കളുടെയും മറ്റും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ടട്ടുകള്‍ പറയുന്നത്. ചികില്‍സാപ്പിഴവാണ് മരണകാരണമെന്ന ആരോപണവുമായി നേരത്തെ മറഡോണയുടെ മക്കള്‍ രംഗത്തെത്തിയിരുന്നു.

നവംബര്‍ 25ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News