കൊച്ചി വൈറ്റിലയ്ക്ക് സമീപം വാഹനാപകടം; ഒരാള്‍ മരിച്ചു

എറണാകുളം വൈറ്റിലക്ക് സമീപം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.

തിരുവനന്തപുരം സ്വദേശി അരുൺ സുകുമാരൻ ആണ് മരിച്ചത്. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരിൽ കണ്ടക്ടറുടേയും യാത്രക്കാരിയായ സ്ത്രീയുടെയും സ്ഥിതി ഗുരുതരമാണ്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഡീലക്സ് എയർബസ് ആണ് പുലർച്ചെ നാല് മണിയോടെ അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ടത് ഡ്രൈവർ ഉറങ്ങിയത് ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡിവൈഡറിൽ ഉണ്ടായിരുന്ന മരത്തിലിടിച്ച് ബസ് ഡ്രൈവർ ക്യാബിൻ പൂർണമായും തകർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News