തിരഞ്ഞെടുപ്പ് പരിശീലന ദിവസം അധ്യാപകർക്ക് ഡ്യൂട്ടിയിട്ട് പ്രിൻസിപ്പൽ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിരിക്കെ തിരഞ്ഞെടുപ്പ് പരിശീലനത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് സ്കൂളിൽ ഡ്യൂട്ടി ഇട്ടതായി ആക്ഷേപം. പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലാണ് മാനദണ്ഡങ്ങൾ മറികടന്നു അധ്യാപകർക്ക് ഡ്യൂട്ടി ഇട്ടത്.

ഡിസംബർ 17 മുതൽ മാത്രം 50 ശതമാനം അധ്യാപകർ സ്കൂളിൽ എത്തിയാൽ മതി എന്ന സർക്കാർ നിർദേശം മറികടന്നാണ് തിരഞ്ഞെടുപ്പ് പരിശീലനത്തെ പോലും തടസ്സപ്പെടുത്തി പ്രിൻസിപ്പൽ അനധികൃത ഡ്യൂട്ടി ഇട്ടത്. സ്കൂളിലെ അധ്യാപകരുമായി തർക്കം ഉണ്ടായ സാഹചര്യത്തിൽ പി. ടി. എ സഹായത്തോടെ പലവിധ അനധികൃത പ്രവർത്തനങ്ങളും പ്രിൻസിപ്പൽ നടത്തുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഓൺലൈൻ ക്‌ളാസുകൾ എടുക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മറികടക്കുന്നതായും പരാതിയുണ്ട്. വിക്ടർസ് അടക്കം സംസ്ഥാന സർക്കാർ നിശ്ചയിച്ച സംവിധാനങ്ങൾ ഉണ്ടായിരിക്കെ വ്യക്തിശ്രദ്ധ നേടുന്നതിന് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് ശ്രമം.

ഇത് ആക്ഷേപത്തിനു ഇടയാക്കിയതോടെ കോവിഡ് സാഹചര്യം മുൻനിർത്തി സർക്കാർ അടച്ചിട്ട സ്കൂളിൽ തന്നിഷ്ടത്തോടെ ഡ്യൂട്ടി ഇടുന്നത് പതിവാക്കി. തിരഞ്ഞെടുപ്പിനെ പോലും വെല്ലുവിളിച്ചാണ് പരിശീലന ദിവസങ്ങളിൽ പോലും ഡ്യൂട്ടി ഇട്ടത്.

മുൻ ദിവസങ്ങളിൽ സമാന പ്രവൃത്തി നടത്തിയിട്ടു ചില അധ്യാപകർക്കെതിരെ രേഖാമൂലം ആക്ഷേപം ഉയർത്തിയെന്നും പരാതി നിലനിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News