കൊല്ലം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊല്ലം ജില്ലയിലെ എല്ലാ വീടുകളും ഹരിതഭവനങ്ങളാക്കിയും കുടിവെള്ള ദൗർലഭ്യം നേരിടുന്ന പഞ്ചായത്തുകളിൽ ജലവിതരണപദ്ധതികൾ ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിച്ചും ജില്ലാ പഞ്ചായത്ത്‌ പ്രകടനപത്രിക.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിവേളയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വികസനത്തുടർച്ചയ്‌ക്ക്‌ ‌ ‌ഒര്‌ വോട്ട്‌, സാമൂഹിക മൈത്രിക്ക്‌ ഒര്‌ വോട്ട്‌ എന്ന മുദ്രാവാക്യമാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

പുതിയ കേരളം സൃഷ്ടിക്കുകയെന്ന എൽഡിഎഫ്‌ സർക്കാരിന്റെ കാഴ്‌ചപ്പാടിന്‌ കൂടുതൽ കരുത്ത്‌ പകരുന്ന ജില്ലയുടെ പ്രകടനപത്രിക എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ അനിരുദ്ധൻ മുൻ മന്ത്രി പികെ ഗുരുദാസന്‌ നൽകി പ്രകാശനം ചെയ്‌തു.

വികസനത്തിന്റെ പുതിയ കവാടങ്ങൾ തുറന്നിട്ടു വലിയ ജനകീയ മാതൃകകളുമായി മൂന്നേറുന്ന എൽഡിഎഫിന്‌ ‌ ജില്ലാ പഞ്ചായത്ത് വിഭാവന ചെയ്ത പല പദ്ധതികളും പൂർത്തിയാക്കാൻ തുടർഭരണം നൽകണമെന്ന് പ്രകടന പത്രികയിലൂടെ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ അഭ്യർത്ഥിച്ചു.

കൊല്ലം ജില്ലയിലെ എല്ലാ വീടുകളിലും ഏഴ് ജനകീയ പദ്ധതികൾ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കും.വീടിന്റെ പുരയിടത്തിലും ടെറസ്സിലും കൃഷി ചെയ്യാൻ സഹായം,വീട്ടുവളപ്പിനുള്ളിൽ വളർത്തുമൃഗങ്ങളെയും പക്ഷികളെയും വളർത്താൻ സഹായം,ക്ഷീരവികസനം, മത്സ്യകൃഷി,വീട്ടിൽ ജൈവമാലിന്യങ്ങളും, ഖര ദ്രവമാലിന്യങ്ങളും സംസ്ക്കരിക്കുന്നതിനും,

പ്ലാസ്റ്റിക് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറാനും പ്രേരിപ്പിക്കും,ജലവിഭവസംരക്ഷണം,ഊർജ്ജ ആാഡിറ്റ് നടത്തി വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും,വീട്ടമ്മമാർക്കുൾപ്പടെ തൊഴിലവസരങൾ,തുടങി എണ്ണിയാൽ തീരാത്ത പ്രായോഗിക പദ്ധതികളാണ് ഇടതുമുന്നണി പ്രകടനപത്രികയിലൂടെ നൽകുന്ന വാഗ്ദാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here