മരണംവരെയും താന്‍ ഇടതുപക്ഷമായിരിക്കും; പിണറായി വിജയന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയെന്നും മണികണ്ഠന്‍ ആചാരി

കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണെന്നും മരിക്കുംവരെ താന്‍ ഇടതുപക്ഷമായിരിക്കുമെന്നും മണികണ്ഠന്‍ ആചാരി ക‍ഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാണ് വോട്ടുചെയ്യാറെന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു.

ചുരുങ്ങിയ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ താരമാണ് മണികണ്ഠന്‍ ആചാരി രാഷ്ട്രീയ നിലപാടുകളും തുറന്നുപറയുന്നതിലും മണികണ്ഠന്‍ മടി കാണിക്കാറില്ല.

എന്താ ടേസ്റ്റ്, സോയാബീൻ റോസ്റ്റിന് ആരും കൈയടിച്ചു പോകും! | Actor Manikandan Achari | Soyabean Roast

നേരത്തെ തന്നെ പല അവസരങ്ങളിലായി ഇടതുപക്ഷത്തിന്‍റെ വേദികളില്‍ പങ്കെടുത്തുകൊണ്ട് മണികഠന്‍ ആചാരി രാഷ്ട്രീയം സംവദിച്ചിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വേദികളിലെ താരസാന്നിധ്യമായിരുന്നു മണികണ്ഠന്‍ ആചാരി.

നാടകങ്ങളാണ് തന്നെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചതെന്നും. ഇടതുപക്ഷം നാടകപ്രവര്‍ത്തനങ്ങളെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ കാണിക്കുന്ന പ്രത്യേക താല്‍പര്യമാണ് ഇതിന് കാരണമെന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു.

കേരളം കണ്ടതില്‍ വച്ചേറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നതാണ് തന്‍റെ അഭിപ്രായമെന്നും. ക‍ഴിഞ്ഞ നാലരവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കേരളത്തെ ഒരുപാട് മാറ്റിയെന്നും ജനക്ഷേമകരമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്നതെന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു.

Is actor Manikandan Achari getting hitched?

മനഃപൂര്‍വം പല തെറ്റുകളും ചെയ്യുകയും ഒന്നും അറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ പിണറായി വിജയന്‍ വ്യത്യസ്തനാണെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ പരിഗണിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News