“വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി”:അബിയെ ഓർമിച്ച് ഷെയ്ൻ നിഗം

നടനും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ ഓർമദിനമാണ് ഇന്ന്. ഇന്നേ ദിവസം അബി നമ്മെ വിട്ടു പിരിഞ്ഞിട്ട് രണ്ടു വർഷമാകുന്നു .വാപ്പിച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം.” ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാൾ മറ്റൊരാൾക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ സമ്മാനം എനിക്കു നൽകി . എന്നെ വിശ്വസിച്ചു,” ഷെയ്ൻ കുറിച്ചു.കുറിപ്പിനൊപ്പം ഇരുവരും  സന്തോഷത്തോടെ ഒരുമിച്ച് അവാർഡ് സ്വീകരിച്ച ചിത്രവും ഷെയ്ൻ പങ്കു വെച്ചിട്ടുണ്ട്

അബിയ്ക്ക് ഒപ്പമുള്ള ചിത്രവും ഷെയ്ൻ പങ്കുവച്ചിട്ടുണ്ട്.ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പിച്ചി ആദ്യമായും അവസാനമായും ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത, ഇതൊരു പരാതി അല്ല കേട്ടോ, വാപ്പിച്ചിയുടെ അവസാന വേദി ആയിരുന്നൂ ഇത്.
2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനായിരുന്നു.ടെലിവിഷനിലും സ്റ്റേജിലും ചലച്ചിത്ര അഭിനയത്തിലും ഓർമ്മകൾ ബാക്കി വെച്ചാണ് അബി യാത്ര പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News