വീണ്ടും ക്യാമറക്കു മുൻപിൽ നില്ക്കാനുള്ള കാത്തിരിപ്പിലാണ്” മഞ്ജു വാര്യർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം പകുതിയിൽ നിർത്തിയിരിക്കുന്ന ലളിതം സുന്ദരത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ കാത്തിരിക്കുന്നു എന്ന് മഞ്ജു വാര്യർ

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ബിജു മേനോനും മഞ്ജുവും ഏറെ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലളിതം സുന്ദരത്തിന് ഉണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മഞ്ജുവും ചേട്ടൻ മധുവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. . വീണ്ടും ക്യാമറ ഓൺ ആകാനുള്ള കാത്തിരിപ്പിലാണ് എന്ന ക്യാപ്‌ഷനിൽ എഡിറ്റിംഗ് സ്യുട്ടിലിരിക്കുന്ന ചിത്രമാണ് മഞ്ജു ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.

#lalithamsundaram ❤️
Happy smiles in the editor's suite! Eagerly looking forward to resuming shoot!
📸 by our writer Pramod Mohan 😊

Posted by Manju Warrier on Sunday, November 29, 2020

മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’.

മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം . ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News