ചിലങ്കയുടെ മണിനാദത്തിനൊപ്പം കീബോർഡിലും വിരലോടിച്ച് ശോഭന

മലയാള സിനിമാ പ്രേക്ഷകരുടെ മാത്രമല്ല ദക്ഷിണേന്ത്യൻ ചലച്ചിത്രആരാധകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ താരറാണി ആയി മാറിയ നടി.

അഭിനയത്തിനപ്പുറം നൃത്തത്തിനായി ജീവിതം മാറ്റി വെച്ച ശോഭനയുടെ നൃത്ത വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ മതിപ്പാണ്. ശോഭന തന്നെ ശിഷ്യർക്കൊപ്പമുള്ള നൃത്തപരിശീലനത്തിന്റെ വീഡിയോ പങ്കു വെക്കാറുമുണ്ട്.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് ശോഭന അടുത്ത നൃത്തപരിപാടിക്കായി ശോഭന തന്നെ സംഗീതം ഒരുക്കുന്ന വീഡിയോയാണ് .

സംഗീതം ഒരുക്കുന്ന വീഡിയോക്ക്  ഒട്ടനവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.പലർക്കും ശോഭന മറുപടിയും നൽകിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here