ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിയുടെ കുടുംബത്തിന് സിപിഐ എം ധനസഹായം

സംഘപരിവാർ തീവ്രവാദികളുടെ നേതൃത്വത്തിൽ നടന്ന ദില്ലി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അവർക്ക് നഷ്ടപ്പെട്ടവയില്‍ വീണ്ടെടുക്കാനാകുന്നതെല്ലാം വീണ്ടെടുത്ത് നൽകുമെന്നും സിപിഐ എം നേരത്തെ ഉറപ്പ് പറഞ്ഞിരുന്നു.

അതുപ്രകാരം ദില്ലിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കെല്ലാം പാർടി ഒരു ലക്ഷം രൂപ വീതം ധനസഹായവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നേരത്തെ നൽകിയിരുന്നു.

അന്ന് ദില്ലിയിലുണ്ടായിരുന്ന ബീഹാർ സ്വദേശി ദീപക് കുമാറും സംഘപരിവാറുകാർ ആസൂത്രണം ചെയ്ത കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ് ഇന്ന് സിപിഐ എം ബിഹാർ സംസ്ഥാന സെക്രട്ടറി സഖാവ് ആവധേഷ് കുമാർ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയത്.

പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് റംപാരി ദേവിയും മറ്റ് സഖാക്കളും സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News