കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1 കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണം

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. രണ്ട് കേസുകളില്‍ നിന്നായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

എയര്‍ കസ്റ്റംസ് വിഭാഗമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311 ഗ്രാം സ്വര്‍ണം പിടികൂടിയത്. ദുബായിൽ നിന്നുo എത്തിയ മലപ്പുറം സ്വദേശി സലാമിൽ നിന്ന് 1568 ഗ്രാം സ്വർണം പിടികൂടി. മിശ്രത രൂപത്തിൽ ഹാന്‍റ് ബേഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

ഇതേ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262. ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News