എഴുപതുകളും എൺപതുകളും മധുരകരമാക്കിയ വാണിയമ്മക്ക് ഇന്ന് പിറന്നാൾ

1975-85 കാലഘട്ടം മധുരതരമാക്കിയ ശബ്ദം.അതാണ് മലയാളികൾക്ക് വാണി ജയറാം
വാണി ജയറാം എന്ന ഗായികയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ ചുണ്ടിലേക്കു ഓടിയെത്തുന്ന എത്രയോ മധുരമാർന്ന ഗാനങ്ങൾ ഉണ്ട്.മധുരമായ ആ ശബ്ദത്തിന്റെ ഉടമക്ക് ഇന്ന് എഴുപത്തഞ്ച് വയസ് എന്നത് ഏവരെയും അത്ഭുദപ്പെടുത്തിയേക്കാം അന്യഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ഗായിക .

5 പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങി മുൻനിര സംഗീത സംവിധായകർക്കൊപ്പം നല്ല പാട്ടുകൾ പാടി .എന്നിട്ടും മലയാളത്തിനും തമിഴിനും തെലുങ്കിനും മധുരമേകുക എന്നതായി വാണിയമ്മയുടെ നിയോഗം

വൈകാതെ സലീൽ ചൗധരി വാണി ജയറാമിനെ മലയാളികൾക്കു മുന്നിൽ എത്തിച്ചു. ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി ഹൃദയത്തിൽ ഇടം പിടിച്ചു. ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, ‘തേടി തേടി ഞാനലഞ്ഞു,‘ആഷാഢ മാസം ആത്മാവിൽ മോഹം’… അങ്ങനെ വാണിയമ്മ നമുക്കായി പാടി തന്നത് മനോഹര ഗാനങ്ങൾ.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം “1983” എന്ന ചിത്രത്തിൽ ഗോപിസുന്ദറിന്റെ ഈണത്തിൽ “ഓലഞ്ഞാലി കുരുവി..” എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണിയമ്മ മലയാളത്തിലേയ്ക്ക് മടങ്ങി വരുന്നത്. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ ഗായികയെ തേടി എത്തിയത് മൂന്നു ദേശീയ പുരസ്‌കാരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News