വീണ്ടും കാക്കി അണിഞ്ഞ് പൃഥ്വിരാജ്:എ സി പി സത്യജിത്തിന്‍റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വീണ്ടും പോലീസ് വേഷത്തിൽ പൃഥ്വിരാജ്: ‘കോൾഡ് കേസി’ൽ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്

വീണ്ടും പൊലീസ് വേഷമണിഞ്ഞ് പൃഥ്വിരാജ്. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസി’ൽ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് നടക്കുന്നത്. ലൊക്കേഷനിലേക്കുള്ള യാത്രയുടെ ചിത്രങ്ങൾ പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് വൈറൽ ആയിരുന്നു.

സത്യം, മുംബൈ പോലീസ്,‘മെമ്മറീസ്’ തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കൽക്കൂടി കാക്കി അണിയുന്നത്.കോൾഡ് കേസിലെ എ സി പി സത്യജിത്തിന്റെ ചിത്രം പൃഥ്‌വിരാജ് തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്

#ColdCase Shoot in Progress.
ACP Satyajith.

Cold Case Malayalam Movie

Posted by Prithviraj Sukumaran on Sunday, November 29, 2020

യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൾഡ് കേസ്’ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News