സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിൻ്റെ കസ്റ്റഡി നീട്ടി നൽകണമെന്ന് കസ്റ്റംസിന്‍റെ അപേക്ഷ മൂന്ന് മണിക്ക് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.7 ദിവസം കൂടി കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ശിവശങ്കറിൻ്റെ രണ്ട് ഫോണുകളിൽ ഒന്നു മാത്രമെ കണ്ടെടുത്തിട്ടുള്ളൂവെന്നും രണ്ടാമത്തെ ഫോൺ കൂടി കണ്ടെടുക്കണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

ശിവശങ്കറിനെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും. കസ്റ്റംസിന്‍റെ കസ്റ്റഡി അപേക്ഷയും മൂന്ന് മണിക്ക് പരിഗണിക്കും. എറണാകുളം എസിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

ശിവശങ്കറിൻ്റെ 5 ദിവസത്തെ കസ്റ്റംസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കസ്റ്റംസ് പുതിയ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.

സരിത്ത്, സ്വപ്ന എന്നിവരുടെ കസ്റ്റഡി കാലാവധി 7 ദിവസത്തേയ്ക്ക് നീട്ടണമെന്നും കസ്റ്റംസ് ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News