നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ മോഹന്‍ലാല്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.പള്ളിയില്‍ വെച്ചാണ് മനസ്സമത ചടങ്ങില്‍ മോഹൻലാൽ ഭാഗമായത്.
ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റിന്റെയും വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു.
ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായ ‘ആറാട്ട്’ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ ചടങ്ങിനായി എത്തിയത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം വരിക്കാശ്ശേരിമനയില്‍ ആണ് ആരംഭിച്ചിരിക്കുന്നത്

Get real time update about this post categories directly on your device, subscribe now.