കൊറോണ വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചായിരുന്നു ആനന്ദ് ശർമ്മയുടെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതെന്ന് ആനന്ദ് ശർമ്മ.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
കർഷക പ്രതിഷേധത്തിനിടെ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രശംസയും നേതൃമാറ്റം ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തേഴുതിയ നേതാക്കളിൽ ഒരാളാണ് ആനന്ദ് ശർമ്മ.

Get real time update about this post categories directly on your device, subscribe now.