നൈജീരിയയില്‍ ആശങ്ക പരത്തി കര്‍ഷകരുടെ കൂട്ടക്കൊല. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു.
ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്.നേരത്തെ ഇവരുടെ നേതൃത്വത്തില്‍ നൈജീരിയയില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.
ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കു നേരെ നടന്ന കൂട്ട ആക്രമണം രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്.
കര്‍ഷകരുടെ കൂട്ടക്കൊല നൈജീരിയയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്നാല്‍ പട്ടിണികൊണ്ട് മരിക്കുമെന്നും പുറത്തിറങ്ങിയാല്‍ വെടിയേറ്റ് മരിക്കുമെന്ന സ്ഥിതിയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.