കോണ്‍ഗ്രസില്‍നിന്ന് വരുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കാനാണ് ചില മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത്: കെ സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരമദയനീയമാകുമെന്നും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃനിരയിലുള്ളവരടക്കം ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസില്‍നിന്നും എത്തുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കാനാണ് ചില മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കേണ്ടി വന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പി എം വേലായുധനെ പോലുള്ളവരുടെ പരാതി പരിഹാരമില്ലാത്ത വിഷയമാണ്. ബിഡിജെഎസിന്റെ ശക്തിയും എത്രസ്ഥലത്ത് അവരുടെ സഹായം ലഭിച്ചുവെന്നതും തെരഞ്ഞെടുപ്പിനുശേഷമേ പറയാനാകൂ. സംഘടനയെ മുന്നോട്ടുകൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന സാധാരണ പരാതി മാത്രമാണ് ശോഭ സുരേന്ദ്രന്റേത്. അവരെ നേരിട്ട് വിളിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല.

ബാര്‍കോഴയില്‍ പിരിച്ച പണം എങ്ങോട്ട് പോയെന്നത് വിജിലന്‍സ് കണ്ടെത്തണം. അതിനായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here