പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. സര്‍ക്കാരിന്‍റെ ഐടി പദ്ധതികളില്‍ സഹകരിക്കുന്നില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേ‍ഴ്സിന് വിലക്ക്. പിഡബ്യുസിയുമായുളള കരാര്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കയാണ് അവരുമായുളള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ സ്പെയിസ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച സംഭവത്തിലാണ് പദ്ധതിയുടെ പ്രോജക്ടറ്റ് മാനേജ്മെന്‍റ് യൂണിറ്റ് ആയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേ‍ഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഐടി വകുപ്പിന്‍റെ ഒരു പ്രോജക്ടിലും രണ്ട് വര്‍ഷത്തേക്ക് പിഡബ്യുസിയെ പങ്കാളികളാക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വ്യക്തിയെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച് സര്‍ക്കാരിനോടുളള വിശ്വാസവഞ്ചനയാണെന്നും ഉത്തരവില്‍ പറയുന്നു. കെ ഫോണ്‍ പദ്ധതി അടക്കമുളള പ്രോജക്ടറ്റിലും ഈ വിലക്ക് ഉണ്ടാകും. സ്വപ്ന സുരേഷ് സ്പെയിസ് പാര്‍ക്കിലെ ഐടി വകുപ്പിലെ ജീവനക്കാരിയായിരുന്നില്ല.

ജീവനക്കാരുടെ വിന്യാസം നടത്താന്‍ ചുമതലയുണ്ടായിരുന്നത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേ‍ഴ്സ് ആയിരുന്നു. അവര്‍ വിഷന്‍ ടെക് എന്ന സ്ഥാപനത്തിന് ഉപകരാര്‍ നല്‍കി.

വിഷന്‍ ടെകിന്‍റെ പേ റോളിലെ ജീവനക്കാരിയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി കൂടി പങ്കെടുത്ത നവംബര്‍ 9 ന് ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേ‍ഴ്സിനെ ഒ‍ഴിവാക്കാന്‍ തീരുമാനിച്ചത്. പിഡബ്യുസിയുമായുളള കരാര്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കയാണ് അവരുമായുളള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News