‘കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും’; കര്‍ഷക നേതാക്കള്‍

കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്ന് കര്‍ഷക നേതാക്കള്‍. ഇത് പഞ്ചാബിലെ കര്‍ഷകരുടെ മാത്രം സമരം അല്ല. രാജ്യത്തെ എല്ലാ കര്‍ഷകരുടെയും സമരമാണ്. ഇത് ഇടനിലക്കാരുടെ സമരം അല്ല..ഇവിടെ സമരം ചെയ്യുന്നത് കര്‍ഷകരാണ്. കര്‍ഷകരെ തെറ്റിദ്ധധരിപ്പിക്കുന്നു എന്ന വാദം തെറ്റാണെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചാബിലെയും, ഹരിയാനായിലെയും കര്‍ഷകരാണ് സമരം തുടങ്ങിയതെങ്കിലും ഇന്ന് സമരം രാജ്യം മുഴുവന്‍ വ്യാപിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News