ഫുട്ബോൾ പ്രേമികൾക്കിടയിലെ രാജകുമാരൻ:ആധുനിക ഫുട്ബോളിൽ മായാജാലം സൃഷ്ടിക്കുന്ന കെവിൻ ഡി ബ്രൂയിന്‍

കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ
ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന
ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ ഉത്തരമേ ഉണ്ടാകു .
സാക്ഷാൽ കെവിൻ ഡി ബ്രൂയിന്‍ .തന്റെ പ്ലേമേക്കിങ് മികവ് കൊണ്ടും ഗോൾ സ്കോറിങ്
മികവ് കൊണ്ടും ആധുനിക ഫുട്ബോളിൽ മായാജാലം സൃഷ്ടിക്കുന്നവൻ.
മൂർച്ചയേറിയ പാസുകൾ മാത്രമല്ല, പെനാൽറ്റി ബോക്സിന്റെ പുറത്തു
നിന്നുമുള്ള ലോംഗ് റേഞ്ച് ഷൂട്ടില്‍ എതിരാളികളുടെ പേടിസ്വപ്നമാണ് 29 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ . ഇന്ന് ഏത് വല്യ ടീമും തങ്ങളുടെ എതിരാളികളുടെ
മധ്യനിരയിൽ ഡി ബ്രൂയിന്‍ ഉണ്ടെന്നറിഞ്ഞാൽ ഒന്നു വിറക്കും.

ബെല്‍ജിയത്തിന്റെ പ്രിയതാരം
ബെൽജിയൻ നാഷണൽ ടീം ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്
എത്തിയതിനു പിന്നിലെ യഥാര്‍ത്ഥ ശക്തി പത്താം നമ്പരിലിറങ്ങുന്ന ഡിബ്രൂവാണ്.
1991 ജൂണ്‍ 28 ന് ബെൽജിയത്തിലെ ഡ്രോങ്കണിൽ ജനിച്ച കെവിന്‍ തന്റെ നാലാം
വയസിൽ തന്നെ കാൽപന്തിനെ ഹൃദയത്തോട് ചേർത്തു.കെവിന്‍ എന്ന വണ്ടർ കിഡ് ബെൽജിയമാകെ വൈറലായി.
അക്കാലത്ത് ബെൽജിയത്തിന് മികച്ച ഒരു ഫുട്ബോൾ ടീമുണ്ടായിരുന്നില്ല.
അതുകൊണ്ട് അവർ താഴേത്തട്ടിൽ നിന്ന് തന്നെ ടീമിനെ വളർത്തി കൊണ്ടുവരുന്ന കാലമായിരുന്നു.1997 ൽ K V V ഡ്രേങ്കൻഎന്ന ക്ലബിലൂടെ പ്രഫഷണൽ കരിയർ ആരംഭിച്ചു. 2005 ൽ GEN Kഎന്ന ക്ലബിൽ ചേർന്നു.
2008 ൽ ആ ടീമിന്റെ തന്നെ ഫസ്റ്റ്ഡിവിഷൻ ടീമിൽ ഇടം നേടി. അവിടെ നിന്ന് ആരും പന്ത് തട്ടാൻ കൊതിക്കുന്ന പ്രീമിയർ ലീഗിലേക്ക്. അവിടെ ചെൽസിയുടെ നീലക്കുപ്പായത്തിലിറങ്ങിയ ഡി ബ്രൂയിന് തന്റെ മികവ് കാട്ടാൻ
സാധിച്ചില്ല. ബെല്‍ജിയത്തിന്റെ വണ്ടര്‍ കിഡ് പ്രഫഷണല്‍ ഫുട്ബോളിന്
യോജിച്ചതെല്ലെന്ന് പലരും വിധിയെ‍ഴുതി. ചെല്‍സി വിട്ട് കെവിൻ വൂൾഫ്സ്ബർഗ് എന്ന
ജർമൻ ടീമിലേക്ക് ചേക്കേറി. കാല്‍പ്പന്തിനെ കാല്‍വരുതിയില്‍ നിര്‍ത്തുന്ന കെവിനെയാണ് പിന്നെ കണ്ടത്.2014 – 15 സീസണില്‍ മാത്രം 34 മത്സരങ്ങളിൽ നിന്ന് 20 അസിസ്റ്റും 10 ഗോളുകളുമാണ് നേടിയത്.
മാഞ്ചസ്റ്ററിന്റെ പതിനേ‍ഴാം നമ്പര്‍
ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍
മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് ജര്‍മ്മന്‍ ക്ലബ് വിട്ട് ഡിബ്രൂയിന്‍ പോയത്.
ഒരിക്കല്‍ ചെല്‍സിയുെട നീല ജെ‍ഴ്സി ഉപേക്ഷിക്കേണ്ടിവന്ന ഡിബ്രൂയിന്‍
മാഞ്ചസ്റ്റർ സിറ്റിയുടെ ഇളം നീല കുപ്പായത്തിലെ പതിനേ‍ഴാം നമ്പര്‍ നമ്പര്‍ ജെ‍ഴ്സി പകരക്കാരനില്ലാത്തവിധം തന്റേതാക്കി.
പ്രീമിയർ ലീഗിൽ മാത്രം 162 മത്സരങ്ങൾ , അതിൽ 37 ഗോളുകൾ, 69
അസിസ്റ്റുകൾ എന്നിങ്ങനെ പോകുന്നു കളിക്കണക്ക്. ഫ്രീ
കിക്കുകളിലെ കൃത്യതയും, ഇരു കാലുകളിൽ നിന്നും പായുന്ന വെടിയുണ്ട
പോലുള്ള ഷോട്ടുകളുo പ്രതിരോധ നിരയെ കീറിമുറിക്കുന്ന ലോംഗ്
പാസുകളുമാണ് കെവിന്‍ ഡിബ്രൂയിനെ മദ്ധ്യനിരയിയുടെ രാജകുമാരനാക്കുന്നത്.

‘ മെസ്സി – ഡിബ്രുയിന്‍ ‘കൂട്ടുകെട്ട് ?
സാക്ഷാൽ ലയണൽ മെസ്സിയോടൊപ്പം ഡിബ്രൂയിന്‍ കളിച്ചാലോ ?
2021ൽ ബാഴ്സിലോണയുമായി കരാർ അവസാനിക്കുന്ന മെസ്സി ക്ലബ്
വിടാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചതാണ് ; അങ്ങനെയെങ്കിൽ മെസ്സി
പോകാൻ സാധ്യതയുള്ള ക്ലബുകളിൽ മുൻ നിരയിൽ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുണ്ട്.
മിശിഹായുടെ ഗോൾ സ്കോറിങ്ങും ഡിബ്രൂയിന്റെ പാസ്സുകൾക്കും
വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

പലരും കെവിൻ ഡി ബ്രുയിനെ മിഡ്ഫീൽഡ് ഇതിഹാസങ്ങളായ സാവിയോടും ഇനിയേസ്റ്റ യോടുമൊക്കെ താരതമ്യം ചെയ്യുമെങ്കിലും ഏറെ സാമ്യം റയാന്‍ ഗിഗ്സിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിസ്ഫീൽഡ് ഭരിച്ചപോ‍ള്‍ സ്കോള്‍സിനോടാണ്. അളന്ന് കുറിച്ച ലോങ്ങ് പാസ്സുകളിലൂടെ എതിരാളികളുടെ പ്രതിരോധംകീറി മുറിച്ചവർ ആയിരുന്നു രണ്ടു പേരും .മാത്രമല്ല ഇരുവരുടെയുംലോങ്ങ് റേഞ്ച് ഷൂട്ടിംങ് വളരെ മികച്ചതായിരുന്നു.അളന്ന് കുറിച്ച ലോങ്ങ് പാസ്സുകളിലൂടെ എതിരാളികളുടെ പ്രതിരോധം കീറി മുറിച്ചവർആയിരുന്നു രണ്ടു പേരും മാത്രമല്ല ഇരുവരുടെയുംലോങ്ങ് റേഞ്ച് ഷൂട്ടിംങ് വളരെ മികച്ചതായിരുന്നു.
എന്തുകൊണ്ട്‌ ഡിബ്രൂയിന്‍
ഇന്ന് മധ്യനിരയിൽ നിന്ന് പന്തുമായി കെവിൻ കുതിച്ചാൽ ഏത്
എതിരാളിയുടേയും ചങ്കിടിക്കും കാരണം അവന്റെയൊരു ത്രൂ ബോളോ
ക്രോസോ മതി കളിയുടെ ഗതിമാറി മറിയാൻ .അതുകൊണ്ടാണ് ഈ
ജനറേഷൻ,ഫുട്ബോളിലെ എറ്റവും മികച്ച പ്ലേമേക്കർ ആരെന്ന
ചോദ്യത്തിന് കെവിന്‍ ഡിബ്രൂയിന്‍ എന്ന 29 കാരൻ അറ്റാക്കിങ്
മിഡ്ഫീൽഡർ ഉത്തരമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News