റീനു ജെഫിന്‍, കരിമണ്ണൂരിലെ ബ്ലാക്ക്‌ബെല്‍റ്റ് സ്ഥാനാര്‍ത്ഥി

അങ്കത്തട്ടില്‍ നിന്ന് ലഭിച്ച ആത്മധൈര്യവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റീനു ജെഫിന്‍ ജനവിധി തേടുന്നത്. കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടിയിട്ടുള്ള ഈ സ്ഥാനാര്‍ത്ഥി, ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് കരിമണ്ണൂര്‍ ഡിവിഷനില്‍ നിന്നാണ് മല്‍സരിക്കുന്നത്.

കരാട്ടെ ഗോദയില്‍ എതിരാളികളെ അതിവേഗം കീഴടക്കുന്ന റീനു ജെഫിന്‍ അതിന്റെ മനക്കരുത്തുമായാണ് രാഷ്ട്രീയ ഗേദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കരിമണ്ണൂര്‍ ഡിവിഷനില്‍നിന്ന് ഇടുക്കി ജല്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ് ഈ ഇടത് സ്ഥാനാര്‍ത്ഥി. ഒന്നാം ക്ലാസ് മുതല്‍ കരാട്ടെ പഠിച്ചുതുടങ്ങിയ റീനു 2012ല്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി. ഇപ്പോള്‍ നിരവധി ശിഷ്യരും റീനുവിനുണ്ട്.

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം പ്രതിനിധിയായാാണ് മല്‍സരിക്കുന്നത്. രണ്ടില ചിഹ്നത്തില്‍ വിജയക്കൊടി പാറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥി.

പ്രചാരണ തിരക്കിലും പരിശീനത്തിന് മുടക്കമില്ല. കരാട്ടെ ചാമ്പ്യനായപ്പോള്‍ അന്ന് ജനപ്രതിനിധിയായിരുന്ന ഇന്ദു സുധാകരനാണ് സമ്മാനം നല്‍കിയത്. മല്‍സര രംഗത്ത് മുഖ്യ എതിരാളി അന്ന് സമ്മാനം നല്‍കിയ യുഡിഎഫിലെ ഇന്ദു സുധാകരനാണ് എന്നതും കൗതുകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here