‘എട്ടുകാലി മമ്മൂഞ്ഞ്മാരെ ജനങ്ങൾ തിരിച്ചറിയും; സര്‍ക്കാരിന്റ വികസനത്തെ മറച്ചുവെച്ച് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നു’: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ വികസനത്തെ മറച്ച് വച്ച് കോവിഡിനെ പോലെ വ്യാജ പ്രചരണം ചിലര്‍ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ക്ഷേമ പെന്‍ഷനെ സംബന്ധിച്ചാണ് ഒരു നുണ പല ആവര്‍ത്തി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ പെന്‍ഷന്‍ കാര്യത്തില്‍ ഈ സര്‍ക്കാരിനെക്കാള്‍ മുന്നിലാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടി പോലും ഇത് പറയുന്നു.

കേന്ദ്രത്തിന്റെ കനിവു കൊണ്ടാണ് എന്നാണ് മറ്റ് ചിലര്‍ ശ്രമിക്കുന്നത്. ജനങ്ങളില്‍ സര്‍ക്കാരിനുള്ള സ്വീകാര്യത തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് മുടക്കിയ1473 കോടി 20 ലക്ഷം രൂപ ജനങ്ങള്‍ക്ക് കൊടുത്തത് ഈ സര്‍ക്കാരാണ്. 2021 ജനുവരിയില്‍ 1500 രൂപയാക്കുമെന്ന് ഘഉഎ പ്രകടനപത്രിക ഇറക്കി കഴിഞ്ഞു. 2015ലെ ഇഅഏ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി കൂടുതല്‍ അര്‍ഹരിലേക്കെത്തിച്ചു.

സർക്കാരിന് നേട്ടം കൈക്കലാക്കാൻ പ്രതിപക്ഷം പോലും ശ്രമിക്കുന്നു. എട്ടുകാലി മമ്മൂഞ്ഞ്മാരെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News