ഇന്ധനവില വര്‍ദ്ധവ്; കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്

തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്.‌

കഴിഞ്ഞ പത്തു ദിവസം തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന്‌ ഒരു രൂപ 33 പൈസയും, ഡീസലിന്‌ രണ്ടു രൂപ 10 പൈസയുമാണ്‌ വര്‍ദ്ധിപ്പിച്ചത്‌. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്‌ പതിവു നടപടിയാണ്‌.

രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില കുറയുമ്പോഴും ഇവിടെ വില വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക്‌ ഒത്താശ ചെയ്യുകയാണ്‌. ഈ പകല്‍കൊള്ളയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊള്ളയടിച്ച്‌ കുത്തകകളുടെ പോക്കറ്റ്‌ വീര്‍പ്പിക്കാന്‍ അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സെക്രട്ടേറി്യറ്റ് പറഞ്ഞു‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News