വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വഴി വാക്‌സിന്‍; സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കവിദഗ്ധ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത വൈറോളജിസ്റ്റ് ഡോ ജേക്കബ് ജോണാണ് സമിതി അധ്യക്ഷന്‍.

കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യകള്‍ പരിശോധിക്കുകയാണ്. ചിക്കുന്‍ ഗുനിയയും ഡെങ്കിയും നിപയുമടക്കം പല വൈറല്‍ രോഗങ്ങളും പടര്‍ന്ന് പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാല്‍ വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിന്റെ പലഭാഗത്തായി ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്, അടുത്ത വര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും കൊവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യപ്രവര്‍ത്തകായിരിക്കും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മറ്റുള്ളവരിലേക്കെത്തിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News