‘കെഎസ്എഫ്ഇയില്‍ മുമ്പും പരിശോധന നടന്നിട്ടുണ്ട്, സംസ്ഥാനത്ത് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത് ഇതാദ്യമല്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യില്‍ മുമ്പും പരിശോധന നടന്നിട്ടുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത് ഇതാദ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 വിജിലന്‍സ് 18 പരിശോധന നടത്തി. ഈ വര്‍ഷം 7 പരിശോധന നടത്തി.

ക്രമക്കേട് കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്യും. നേരത്തെയും പരിശോധന നടന്നിട്ടുണ്ട്. പരിശോധനയാണ് റെയ്ഡ് അല്ല.  പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധന നടത്താറുണ്ട്. പരിശോധന നടപടി ക്രമങ്ങള്‍ പാലിച്ചാണ്. മിന്നല്‍ പരിശോധന വിജിലന്‍സിന്റെ അവകാശം. പരിശോധന റിപ്പോര്‍ട്ട് അവര്‍ സര്‍ക്കാരിന് നല്‍കും. തുടര്‍ നടപടി സര്‍ക്കാര്‍ തീരുമാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News