ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെൻഷന്‍റെ കാര്യത്തിൽ കഴിഞ്ഞ സർക്കാരിനേക്കാൾ ഈ സർക്കാൽ ബഹുദൂരം മുന്നിലാണ്. മുൻ മുഖ്യമന്ത്രി പോലും വ്യാജ പ്രചരണം നടത്തുകയാണെന്നും എട്ടു കാലി മമ്മൂഞ്ഞുകളെ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ താഴ്ത്തികെട്ടാൻ ചിലർ ശ്രമിക്കുന്നു.ഇത് ജനങ്ങൾ തിരിച്ചറിയണം.സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്രിനേക്കാൾ ബഹുദൂരം മുന്നിലാണ്ഈ സർക്കാർ.
എന്നാൽ തങ്ങളാണ് പെൻഷൻ തുക വർദ്ധിപ്പിച്ചതെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും പറഞ്ഞ് നടക്കുന്നത്.മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട പ്രചാരണമല്ല.എല്ലാം കേന്ദ്രത്തിന്‍റെ കനിവാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നതെന്നും സർക്കാരിന്‍റെ പങ്ക് പറ്റാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും മുഖ്യമനന്ത്രി പറഞ്ഞു.
1980ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത്.കോണ്‍ഗ്രസ് മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല.
അതിനും 6 വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി.ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്റെയും വികലാംഗ പെന്‍ഷന്റെയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.
85 ശതമാനം പേര്‍ക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ധന വെറും 225 രൂപ. വിതരണം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ച വരുത്തി .19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് ഇപ്പോഴത്തെ സർക്കാരാണ്.
എന്നിട്ടും ഒരു ജാള്യവുമില്ലാതെ ക്ഷേമപെന്‍ഷനുകള്‍ തങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കി എന്ന് യുഡിഎഫുകാര്‍ അവകാശപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.