അത്താഴ വിരുന്നിനുള്ള ബിജെപി നേതാവിന്‍റെ ക്ഷണം നിരസിച്ചു; വിദ്യ ബാലന്റെ സിനിമയുടെ ചിത്രീകരണത്തിന്‌ വിലക്ക്

ബിജെപി നേതാവിന്‍റെ അത്താഴ വിരുന്നിനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ ബോളിവുഡ്‌ നടി വിദ്യ ബാലൻറെ സിനിമാ ചിത്രീകരണം തടഞ്ഞു.

മധ്യപ്രദേശ്‌ മന്ത്രിയും ബിജെപി നേതാവുമായ വിജയ്‌ ഷായുടെ അത്താഴ വിരുന്നിനുള്ള ക്ഷണം നടി നിരസിച്ചതിന് പിന്നാലെയാണ്
ഷേർണി എന്ന സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞത്.

ഷേർണി എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിദ്യ ബാലനും സംഘവും മധ്യപ്രദേശിലെത്തിയതാണ്‌. മധ്യപ്രദേശ്‌ മന്ത്രിയും ബിജെപി നേതാവുമായ വിജയ്‌ ഷായുടെ ക്ഷണം നടി നിരസിച്ചതിന്റെ അടുത്തദിവസം വനമേഖലയിലെ ചിത്രീകരണത്തിന്‌ പോകവെ സിനിമാ സംഘത്തെ ബാലഘട്ട്‌ ജില്ലാ വനംവകുപ്പ്‌ ഓഫീസർ തടയുകയായിരുന്നു.

വനത്തിലേക്ക്‌ രണ്ട്‌ വണ്ടിയേ കടത്തിവിടുകയുള്ളൂവെന്നാണ് ബാലഘട്ട്‌ ജില്ലാ വനംവകുപ്പ് അധികൃതര്‍ സംഘത്തെ അറിയിച്ചത്. ഇതോടെയാണ് സിനിമയുടെ ചിത്രീകരണം മുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News