‘കോണ്‍ഗ്രസ്സും ബിജെപിയും കേരളത്തിലെ സ്ത്രീകളോട് പുലര്‍ത്തുന്നത് നീതികേട്; ജനറല്‍ സീറ്റില്‍ പെണ്ണിനെ നിര്‍ത്തിയാല്‍ അതാണ് എല്‍ഡിഎഫിന് എതിരായ പ്രചരണം’; എ എ റഹീം

എ എ റഹീമിന്റെ കുറിപ്പ്:

പെണ്ണ്…..
ജനറല്‍ സീറ്റില്‍ പെണ്ണിനെ നിര്‍ത്തിയാല്‍ അതാണ്
എല്‍ഡിഎഫിന് എതിരായ പ്രചരണം.
കോണ്‍ഗ്രസ്സും ബിജെപിയും കേരളത്തിലെ സ്ത്രീകളോട് പുലര്‍ത്തുന്നത് നീതികേടാണ്..
സോണിയ ഗാന്ധിയാണ് എഐസിസി അധ്യക്ഷ. പക്ഷേ കേരളത്തില്‍ ജനറല്‍ സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ത്രീകളെ മത്സരിപ്പിക്കില്ലെന്ന് ശ്രീ മുല്ലപ്പള്ളി.
മുല്ലപ്പള്ളി പറഞ്ഞത് ശരിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഭരണ പക്ഷത്ത് ആകെയുണ്ടായിരുന്നത് ഒരു സ്ത്രീ. അപ്പോഴും എല്‍ഡിഎഫ് നിരയില്‍ നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നു.
ഷൈലജ ടീച്ചറെ നിപ്പാ റാണിയെന്ന്, കോവിഡ് രാജകുമാരി എന്നെല്ലാം പറഞ്ഞത് മലയാളികള്‍ മറന്നിട്ടില്ല.
ബിജെപി യും കോണ്‍ഗ്രസ്സും നടത്തുന്ന സ്ത്രീ വിരുദ്ധ പ്രചാരണങ്ങളെ തുറന്ന് കാട്ടണം.
തിരുവനന്തപുരം നഗരസഭാ നെട്ടയം വാര്‍ഡില്‍ നിന്നു രാജിമോള്‍ വീണ്ടും ജനവിധി തേടുന്നു.
വിജയാശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News