മലയാള സിനിമയില്‍ വസ്ത്രാലങ്കാര മേഖലയില്‍ നിറസാന്നിധ്യമായ സമീറ സനീഷിന്റെ ആത്മകഥ ‘അലങ്കാരങ്ങളില്ലാതെ-എ ഡിസൈനേഴ്‌സ് ഡയറി’ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.
മമ്മൂട്ടിയുടെ കുറിപ്പ്:
11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ‘അലങ്കാരങ്ങളില്ലാതെ-A designers diary’ ഇന്ന് വൈകുന്നേരം സംവിധായകന്‍ ആഷിഖ് അബുവിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. മാദ്ധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയിരിയ്ക്കുന്നത്.. ഇ-ബുക്കും ലഭ്യമാണ്.
11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍…
Posted by Mammootty on Monday, 30 November 2020
Get real time update about this post categories directly on your device, subscribe now.