ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ബിജെപി സംസ്ഥാന പ്രസിഡന്റിനും നേതൃത്വത്തിനുമെതിരായി ശോഭ സുരേന്ദ്രന്‍ നല്‍കിയ പരാതിയെപ്പറ്റി അറിയുകയേ ഇല്ലെന്ന മട്ടിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
അങ്ങനെ ഒരു സംഭവം തനിക്ക് അറിയുകയേയില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. അക്കാര്യത്തിൽ എന്തെങ്കിലും അറിയണമെങ്കിൽ പ്രസിഡന്റിനോട് ചോദിക്കൂ എന്നും വി മുരളീധരൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ നേരത്തെയും സമാന പ്രതികരണമാണ് മുരളീധരൻ നടത്തിയത്.
സ്വർണക്കടത്ത് കേസിലെ സ്വർണം വന്നത് നയതന്ത്ര ബാഗേജിൽ അല്ലെന്നതിൽ ഉറച്ചു നിൽക്കുകയാണ്. പാർടി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരായ സ്‌ത്രീപീഡന കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നായിരുന്നു മുരളീധരൻറെ മറുചോദ്യം.

Get real time update about this post categories directly on your device, subscribe now.