കർഷക പ്രതിഷേധം അഞ്ചാം ദിവസം; ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍

കേന്ദ്ര കാർഷിക നിയമത്തിനെതിരേയുള്ള കർഷക പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാക്കൾ.

തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് ഗുർണം സിങ് വ്യക്തമാക്കി. പ്രക്ഷോഭം അടിച്ചമർത്താൻ 31 കേസുകൾ പോലീസ് കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തു. നിർണായകമായ ഒരു പോരാട്ടത്തിനാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും കർഷക സംഘടനകളുമായി യോഗം ചേരാൻ തങ്ങൾക്ക് സാധിച്ചിട്ടില്ല. പഞ്ചാബിൽ നിന്നുള്ള 30 സംഘടനകൾ മാത്രമാണ് ഇവിടെയുള്ളത്. നിബന്ധകളോടെ ചർച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിരസിക്കുന്നതായും സിംഘു അതിർത്തിയിൽ പ്രക്ഷോപം തുടരുന്ന ഭാരതി കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി ജഗമോഹൻ സിങ് വ്യക്തമാക്കി.

ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് മാറിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷകർ തള്ളിയിരുന്നു. നിബന്ധനകൾ മുന്നോട്ടുവച്ചുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് കർഷകരുടെ നിലപാട്. ബുറാഡി പാർക്ക് തുറന്ന ജയിലാക്കാനാണ് കേന്ദ്ര നീക്കമെന്നും കർഷ നേതാക്കൾ ആരോപിച്ചിക്കുന്നത്.

അതേസമയം നിരങ്കാരി മൈതാനത്തേക്ക് പോകാൻ തയ്യാറല്ലെന്നും ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം തുടരുമെന്നും തിക്രി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സുഖ്വീന്ദർ സിങ് പറഞ്ഞു.

കുറഞ്ഞത് ആറ് മാസത്തോളം കഴിയാനുള്ള ഭക്ഷ്യവസ്തുക്കൾ കൈവശമുണ്ട്. ഇവിടെനിന്നും ജന്ദർ മന്ദറലേക്ക് മാത്രമേ മാറുകയുള്ളു. ഏത് പ്രതിസന്ധിയും നേരിടാൻ തങ്ങൾ തയ്യാറാണ്. ആവശ്യങ്ങൾ നിറവേറും വരെ ഇവിടെ തുടരും. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടയുമെന്ന് ഭീഷണി മുഴക്കി അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനായി കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുപി-ഡൽഹി ഗാസിപൂർ അതിർത്തിയിൽ ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News