തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് രജിനികാന്ത്. എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രജിനികാന്ത് വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശന തീരുമാനം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന വൈകാതെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന.
ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. രാഘവേന്ദ്ര ഹാളിലായിരുന്നു രജിനി മക്കള്‍ മന്റ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം. സംഘടനയുടെ 52 നേതാക്കളുമായാണ് അടച്ചിട്ട ഹോളില്‍ രജിനി ആശയ വിനിമയം നടത്തിയത്.
ഇന്നത്തെ യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരും ഞാനും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എത്രയും വേഗം ഞാന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- എന്നാണ് യോഗത്തിന് ശേഷം രജിനികാന്ത് പ്രതികരിച്ചകതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി രൂപീകരിച്ച് 2021 മെയ് മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംഘടനാ ഭാരവാഹികളുടെ അഭിപ്രായം തേടി. അതേസമയം ഭാരവാഹികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിതായും സൂചനയുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Get real time update about this post categories directly on your device, subscribe now.