ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരിച്ചടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.
പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കുമെന്ന് ഒവൈസി പ്രതികരിച്ചത്.ഹൈദരാബാദിന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് വോട്ടിന്റെ രൂപത്തിൽ ജനങ്ങള്‍ മറുപടി നൽകണമെന്നും ഒവൈസി പൊതുജനത്തോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് യോഗി ആദിത്യനാഥ് നഗരത്തിന് പുതിയ പേര് നിർദേശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ ബിജെപി വിജയിച്ചാൽ നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്നായിരുന്നു
യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.
ഫൈസാബാദിനെ അയോധ്യയെന്നാക്കി നാമകരണം ചെയ്തുവെന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നാക്കി പേര് മാറ്റിയെന്നും സമാന രീതിയിൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്നാക്കാമെന്നുമായിരുന്നു യോഗി പറഞ്ഞത്.

Get real time update about this post categories directly on your device, subscribe now.