മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ബോക്ക ജൂനിയേഴ്സ് ടീം; വിതുമ്പിക്കരഞ്ഞ് മകള്‍

ഇതിഹാസ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വീഡിയോ വെെറലാകുന്നു.

കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ് വിജയികളായ ബോക്ക ജൂനിയേഴ്സ് മറഡോണയ്ക്ക് ഹൃദയം തൊടുന്ന ആദരമർപ്പിച്ചത്. ഗാലറിയിലുണ്ടായിരുന്ന മറഡോണയുടെ മകൾ ഡാൽമ ഈ സമയം​ വിതുമ്പിക്കരഞ്ഞു.

തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കകാലത്ത് മറഡോണ കളിച്ചിരുന്ന ടീമുകളാണ് ബോക്ക ജൂനിയേഴ്സും, ന്യൂവൽസ് ഓൾഡ് ബോയ്സും. ഇരു ടീമുകളും ആദരസൂചകമായി മറഡോണ എന്ന പേര് എഴുതിയ ജേഴ്സി അണിഞ്ഞാണ് കളിക്കളത്തിൽ എത്തിയത്.

ലാ ബോംബോനെറയിൽ നടന്ന മത്സരത്തില്‍ ന്യൂവൽസ് ഓൾഡ് ബോയ്സിനെ 2-0 ​ഗോളുകൾക്കാണ് ബോക്ക ജൂനിയേഴ്സ് തോല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here