കണ്ണൂരില്‍ യുഡിഎഫ് സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത് 20 ഇടത്ത്‌

കണ്ണൂരിൽ ഇരുപതോളം സീറ്റുകളിലാണ് യുഡിഎഫ് സഖ്യത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷനിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയാണ് യു ഡി എഫ് സ്ഥാനാർഥി.പരസ്യ സഖ്യമായാണ് കണ്ണൂരിൽ യു ഡി എഫും വെൽഫയർ പാർട്ടിയും പ്രചരണം നടത്തുന്നത്

വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കോ ധാരണയോ അല്ല. പരസ്യ സഖ്യമായി തന്നെയാണ് കണ്ണൂരിൽ മത്സരം. ഇരുപതോളം സീറ്റുകളിലാലാണ് യു ഡി എഫ് സ്ഥാനാർഥികളായി വെൽഫെയർ പാർട്ടിക്കാർ മത്സര രംഗത്തുള്ളത്. വെൽഫെയർ പാർട്ടിക്ക് ശക്തമായ സ്വാധീനം ഉള്ള സ്ഥലങ്ങളിൽ സ്വന്തം ചിഹ്നത്തിലും മറ്റിടങ്ങളിൽ സ്വതന്ത്ര ചിഹ്നതിലുമാണ് മത്സസരിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷനിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഫൈസൽ മാടായിയാണ് യു ഡി എഫ് സ്ഥാനാർഥി.യു ഡി എഫ് മുന്നണിയിലെ ധാരണ പ്രകാരമാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതെന്ന് ഫൈസൽ മാടായി പറഞ്ഞു.

കോൺഗ്രസ്സും മുസ്ലീം ലീഗും തങ്ങളുടെ കൈവശമുള്ള സീറ്റുകളാണ് ഇത്തവണ വെൽഫെയർ പാർട്ടിക്ക് വിട്ട് നൽകിയത്.

ആർ എസ് എസിനേയും ജമാഅത്ത ഇസ്ലാമിയേയം ഇടതും വ വലതും നിർത്തിയാണ് കണ്ണൂരിൽ യുഡിഎഫ് മത്സരിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

കോൺഗ്രസ്സും ലീഗും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്ന വളപട്ടണം പഞ്ചായത്തിൽ ലീഗിന് ഒപ്പമാണ് വെൽഫയർ പാർട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News