മധുരം പ്രചാരണം; തെരഞ്ഞെടുപ്പ് ചിഹ്നവും സ്ഥാനാര്‍ത്ഥി ചിത്രവും കേക്കുകളില്‍ നിറച്ച് ബേക്കറികള്‍

തെരഞ്ഞെടുപ്പില്‍ വീറും വാശിയും മാത്രമല്ല മധുരമുള്ള പ്രചാരണവും ഒരുക്കാം എന്ന് കാണിക്കുകയാണ് മലബാറിലെ ചി ബേക്കറികള്‍.

സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ ചിത്രവുമൊക്കെ ഉപയോഗിച്ച് കേക്കുകള്‍ നിര്‍മിച്ചാണ് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ബേക്കറികളും ചേരുന്നത്.

ആവശ്യാനുസരണമാണ് ഇവ നിര്‍മിച്ച് നല്‍കുന്നത്. ചെമ്മാട് ടൗണിലെ ബേക്കറി കടകളില്‍ ഈ പാര്‍ട്ടി കേക്കുകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.

പ്രചാരണ യോഗങ്ങള്‍, പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ എന്നിങ്ങനെ കേക്ക് മുറിച്ചാണ് തുടക്കം കുറിക്കുന്നത്. മൂന്ന് കിലോഗ്രാം ആണ് കേക്കുകളുടെ ഭാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News