കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തം, അവരോടൊപ്പം നില്‍ക്കേണ്ട സമയമാണിത്; കേന്ദ്രം അവരെ കേള്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കര്‍ഷകരോടൊപ്പം നില്‍ക്കാനുള്ള സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അവരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം. രാജ്യം ഒന്നാകെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനും അവരുടെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ചേരാനും തയ്യാറാവണമെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ദില്ലിയിലെ കര്‍ഷക സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് കര്‍ഷകര്‍. രാജ്യത്തെ അഞ്ച് ഇടതുപാര്‍ട്ടികള്‍ കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തില്‍ കോണ്‍ഗ്രസ് ഒപ്പുവച്ചില്ല.

കൂടുതല്‍ ശക്തരായി ദില്ലിയില്‍ തന്നെ തുടരാനാണ് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപകമായ പ്രചാരണ പരുപാടികളും സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News