ശിവശങ്കറിന് ഒന്നും അറിയില്ലായിരുന്നു; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ നിര്‍ണായക മൊ‍ഴി; മൊ‍ഴിപ്പകര്‍പ്പ് കൈരളി ന്യൂസിന്

സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താനും സരിത്തും തമ്മിലുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്ന മൊ‍ഴി

ജൂലൈ 27നും 31നും സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. മൊ‍ഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. സ്വപ്ന പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ ചെയ്ത കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

താനും സരിത്തുമായുള്ള ബന്ധങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു, സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ ബിസിനസുകളെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുള്ളതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News