കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തില്ല; ചര്‍ച്ച നയിക്കുന്നത് രാജ്നാഥ് സിങ്

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ മൂന്നിന് നടത്തും എന്ന് പറഞ്ഞ ചര്‍ച്ച സമരം കൂടുതല്‍ ശക്തമായതോടെ ഒന്നാം തിയ്യതി തന്നെ നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തില്ല. ചര്‍ച്ച നയിക്കുന്നത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ്.

രാജ്നാഥ് സിങ്ങിനൊപ്പം കേന്ദ്രകര്‍ഷകമന്ത്രി നരേന്ദ്ര സിങ് തോമറാണ് ചര്‍ച്ചയ്ക്ക് എത്തുന്നത്. ഏതാനും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

കൃഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ചര്‍ച്ചയില്‍ എത്തില്ല. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ യോഗത്തിന് എത്താത്തത് എന്നതില്‍ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News