ഇന്നുമുതൽ കേന്ദ്രത്തിന്റെ പ്രത്യേക നിബന്ധനകൾ
കോവിഡ് കേസ് വർദ്ധിക്കുന്ന ഇടങ്ങൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം. കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.രാജ്യത്തെ സജീവ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന രോഗനിരക്കിൽ കുറവ് വരാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇന്നുമുതൽ കേന്ദ്രത്തിന്റെ പ്രത്യേക നിബന്ധനകൾ ഈ സംസ്ഥാനങ്ങളിൽ നിലവിൽ വരും. ഡിസംബർ 31 വരെ ഈ നിബന്ധനകൾ തുടരും.
മാസ്‌ക് ധരിക്കാത്തവർക്കും കോവിഡ് നിബന്ധനകൾ പാലിക്കാത്തവർക്കും പിഴ ചുമത്താനും ജനങ്ങൾ ഒത്തുചേരുന്ന ചന്ത പോലെയുളള ഇടങ്ങൾ ഒന്നിടവിട്ടുളള ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് പ്രവർത്തിച്ചാൽ മതിയാകും. കോവിഡ് കേസ് വർദ്ധിക്കുന്ന ഇടങ്ങളിൽ അടച്ചിടാനുമാണ് കേന്ദ്ര നിർദ്ദേശം. കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകളെയും ജീവനക്കാരെയും പൊതു ചന്തകളിൽ പ്രവേശിക്കാനും അനുവദിക്കില്ല.

Get real time update about this post categories directly on your device, subscribe now.