‘ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ലറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
പാട്ടിന് പിന്നാലെ അതേ ഗാനത്തിന് ചുവടുവച്ചുകൊണ്ട് എത്തിയിരിക്കുകയാണെന്ന് മഞ്ചുവാര്യര്‍. വീഡിയോ ഷെയര്‍ ചെയ്യു അല്‍പ്പം ഫണ്‍ ആസ്വാദിക്കു എന്നാണ് മഞ്ചു വീഡയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
View this post on Instagram
ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. വെറുതെ ഒരു വാക്ക് ആയിട്ടല്ല കിം ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടനയെന്നും പഴയ മലയാളം രചനകളിലും പഴയ കാല ‘സംഗീതനാടക ഗാനങ്ങളിലുമെല്ലാം ഈ രീതി നിലനിന്നിരുന്നു എന്നുമാണ് ഗാനരചയിതാവായ ഹരിനാരായണന്‍ പറയുന്നത്.
സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

Get real time update about this post categories directly on your device, subscribe now.