കൊവിഡ് ടെസ്റ്റിന്റെ അനുഭവം പങ്ക് വെച്ച് നിത്യ ദാസ്

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ആണ് നിത്യ ദാസ്. ബാലേട്ടൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, കണ്മഷി ഇങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 2007 വിവാഹിതയായതോടെ അഭിനയത്തിന് ഒരു ഇടവേള നൽകുകയായിരുന്നു .

അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. തന്റെ കുടുംബത്തോടൊപ്പമുള്ള രസകരമായ വിശേഷങ്ങൾ നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുള്ള നിത്യ കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

മക്കൾക്കൊപ്പം  കൊവിഡ് ടെസ്റ്റ് ഹാങ്ങോവറിലുള്ള ചലനങ്ങളും ആക്ഷനുകളുമെല്ലാം വീഡിയോയിലുണ്ട്.വീഡിയോയിൽ കൈയിൽ പ്ലാസ്റ്ററിട്ടിരിക്കുന്ന മകളേയും കാണാം. വീണ് കൈ പൊട്ടിയതാണെന്നും ഇപ്പോൾ മകൾ ഓക്കെ ആണെന്നും നിത്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News