കര്‍ഷകരെ പിന്തുണച്ച് കമല്‍ഹാസന്‍:സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും കര്‍ഷകര്‍ പറയുന്നത് സര്‍ക്കാര്‍ കേട്ടേ തീരൂവെന്നും കമല്‍ഹാസന്‍

കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽഹാസൻ. കർഷക സമരത്തെ പിന്തുണച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.നേരത്തേ കാര്‍ഷിക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയെ കമലഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലുകളെ പിന്തുണച്ചതിലൂടെ എഐഎഡിഎംകെ തമിഴ് നാട്ടിലെ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കമല്‍ഹാസന്‍. മൂന്ന് വിവാദ കാര്‍ഷികബില്ലുകള്‍ സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നതാണ്. സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ അധികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്. ഇത് ക്ഷാമത്തിലും വിലക്കയറ്റത്തിലും സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയുണ്ടാക്കുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കി.

ഈ ബില്ലുകള്‍ ഒപ്പിടാതെ തിരിച്ചയയ്ക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാകണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടിലെ കര്‍ഷകരെ വഞ്ചിക്കുകയാണ് ഈ ബില്ലുകളെ പിന്തുണക്കുന്നതിലൂടെ ചെയ്തത് കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ കുഴിച്ചുമൂടാനുള്ള കരുത്തുന്നുണ്ടെന്ന് ഏഴ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കമല്‍ഹാസന്‍ പറഞ്ഞു.

നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം.

കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അവരുടെ ആവശ്യങ്ങൾ പരിഗണിക്കണം. ദിവസങ്ങളായി സമരമുഖത്തുള്ള അവരുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നിവാർ ചുഴലിക്കാറ്റ്മൂലം ദുരിതത്തിലായവർക്കുള്ള സഹായവിതരണം കാര്യക്ഷമമല്ല, വി‍ഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News