നിറവയറിൽ ശീർഷാസനം:നടി അനുഷ്ക ശർമയുടെ ഗര്ഭകാലത്തെ യോഗചിത്രം ഏറെ ശ്രദ്ധ നേടുന്നു .

ഗർഭവും പ്രസവവും ആസ്വദിക്കേണ്ട കാര്യമാണെന്നും ,ജോലി ചെയ്യാതിരിക്കുകയോ വീട്ടിൽ ഒതുങ്ങിക്കൂടുകയോ ചെയ്യണ്ടതില്ല എന്നും സന്ദേശം പകരുന്ന ഒട്ടേറെ പോസ്റ്റുകളും ചിത്രങ്ങളും ഇപ്പോൾ വ്യാപകമാണ്.കരീന കപൂർ ഇതേ കാര്യം പറഞ്ഞ അഭിമുഖം വളരെ വൈറൽ ആയിരുന്നു.പേർളി മാണിയുടെ നൃത്ത വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ നടി അനുഷ്കയുടെ  ഗർഭകാലത്തെ യോഗചിത്രം ഏറെ ശ്രദ്ധ നേടുന്നു .

This exercise is ‘hands-down’ (and legs up) the most difficult one 🤓
#Throwback

P.S. – As yoga is a big part of my…

Posted by Anushka Sharma on Monday, November 30, 2020

‘ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രം.’

‘കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്ത് നിൽക്കാനും കൂടുതൽ സുരക്ഷയ്ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.

’നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് നടി അനുഷ്ക കുറിപ്പ് പ‌ങ്കു വെച്ചത് . യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel