ബുറേവി ചുഴലിക്കാറ്റ്: തീരദേശമേഖലകളിലെയും, മലഞ്ചരിവുകളിലെയും നിവാസികൾ കെട്ടിടങ്ങളുടെ മേൽക്കൂരയുടെയും, ചുമരുകളുടെയും ഉറപ്പ് പരിശോധിക്കണം; ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരളത്തിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളതിനാൽ തീരദേശമേഖലകളിലെയും, മലഞ്ചരിവുകളിലെയും, ശക്തമായ കാറ്റു വീശാൻ സാധ്യത ഉള്ള മറ്റു പ്രദേശങ്ങളിലെയും നിവാസികൾ കെട്ടിടങ്ങളുടെ മേൽക്കൂരയുടെയും, ചുമരുകളുടെയും ഉറപ്പ് പരിശോധിക്കുകയും പെട്ടന്ന് ചെയ്യാവുന്ന പ്രവർത്തികളിലൂടെ ആവശ്യമായവ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി.

• മേൽക്കൂരകളിൽ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടോ എന്നു പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ ഉടനടി നടത്തുക.

• മേൽക്കൂരയും ചുമരുകളും തമ്മിൽ ഉള്ള ബന്ധം പരിശോധിക്കുക. മേൽക്കൂരയും ചുമരും ചേരുന്നയിടത്തെ വിടവുകളിലൂടെ കാറ്റ് കയറി മേൽക്കൂര പറന്ന് പോകാതിരിക്കുവാനായി ആ വിടവ് പലകയോ അല്ലെങ്കിൽ സിമെന്റും ഇഷ്ടികയുമോ ഉപയോഗിച്ച് അടയ്ക്കുക.

• ഷീറ്റ്, ഓട് എന്നിവ വീടിന്റെ കഴുക്കോലുകൾ (rafter)/പട്ടിക (purlin)/മെറ്റൽ ട്രസ് വർക്കുമായി ആണിയോ/ സ്ക്രൂവോ (screw)/നട്ടും ബോൾട്ടുമോ (nut and bolt)/കൊളുത്തുകളോ (hooks) ഉപയോഗിച്ച് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.

• കാറ്റടിക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ചും രാത്രികളിൽ, എല്ലാ വാതിലുകളും ജനാലകളും അടച്ചിടുക.

• മഴയിലും കാറ്റിലും, വീട്ടിലേക്കു ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ള മരച്ചില്ലകളും ശാഖകളും കോതി ഒതുക്കുക.

– ഷീറ്റ് മേഞ്ഞ മേൽക്കൂരകളിൽ നട്ടും ബോൾട്ടും അല്ലെങ്കിൽ “J”/”U” ആകൃതിയിലുള്ള കൊളുത്തുകൾ ഉപയോഗിച്ച് ഷീറ്റിനെ പട്ടികയുമായോ () മെറ്റൽ ട്രസ് വർക്കുമായോ ബന്ധിപ്പിക്കുക (ഫിക്സിങ്). ഇത്തരം സ്ക്രൂ/ കൊളുത്ത് എന്നിവയിൽ വാഷർ (washer) തീർച്ചയായും ഉണ്ടായിരിക്കണം. ചുമരുകളിൽ നിന്നും വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ കാറ്റ് ഏൽപ്പിക്കുന്ന മർദ്ദത്തിനെതിരെ ദുർബ്ബലമായിരിക്കും. അതിനാൽ ആ ഭാഗങ്ങൾ ഓരോ കോറുഗേഷനിലും (corrugation) ഫിക്സ് ചെയ്യേണ്ടതാണ്. മേൽക്കൂരയുടെ ഏറ്റവും മുകളിലെ ഭാഗത്ത് (ridge) രണ്ടിടവിട്ടുള്ള കോറുഗേഷനിൽ ഫിക്സ് ചെയ്യണം. മറ്റു ഭാഗങ്ങളിൽ 3 ഇടവിട്ടുള്ള കോറുഗേഷനിലും ഫിക്സ് ചെയ്യുക.

– വെള്ളം ലീക് ചെയ്യുന്നത് തടയുന്നതിനായി ഷീറ്റിലെ ഉയർന്ന കോറുഗേഷനുകളിൽ ആയിരിക്കണം കൊളുത്തുകൾ ഘടിപ്പിക്കാനാവശ്യമായ ദ്വാരങ്ങൾ ഇടേണ്ടത്.

ഓലയോ പുല്ലോ മേഞ്ഞ (thatch) ഭാരം കുറഞ്ഞ മേൽക്കൂരകളിൽ ചകിരി കൊണ്ടുള്ള കയറോ നൈലോൺ കയറുകളോ ഉപയോഗിച്ച് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ കോണോടു കോണായ ദിശയിൽ വല പോലെ കെട്ടി ഭൂമിയിലേക്ക് ഉറപ്പിക്കുക/ ആങ്കർ (anchor) ചെയ്യുക.

ഓരോ ഓടും അല്ലെങ്കിൽ ഒന്നിടവിട്ട ഓടുകൾ പട്ടികയുമായി ജി.ഐ കൊളുത്തുകൾ (G.I hooks) ഉപയോഗിച്ച് ബന്ധിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News